Tuesday, August 16, 2016

സ്വാതന്ത്ര്യ ദിനത്തിലെ മൂന്ന്‍ അനുഭവങ്ങള്‍

ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകള്‍...

ഇന്നലത്തെ മൂന്നു അനുഭവങ്ങള്‍ പങ്കു വെക്കുന്നു....

1. സ്വാതന്ത്രദിനം തിങ്കളാഴ്ച ആയത് കൊണ്ട് ഇതൊരു long weekend ആയിരുന്നു. പ്രഭാത ഭക്ഷണത്തിന് കുടുംബ സമേതം പുറത്തു പോയി, A2Bക്ക് തൊട്ട് പുറത്ത് അപ്പൊ ഒരു കൊച്ചു നാടോടിപ്പെങ്കുട്ടി മൂവര്‍ണ്ണക്കൊടി വിറ്റ് നടപ്പുണ്ട്. ഒരു നല്ല ദിവസമല്ലേ എന്നോര്‍ത്തു ഞാന്‍ പത്തു രൂപ കൊടുത്തു. കുറച്ചു കഴിഞ്ഞു ഭക്ഷണം വാങ്ങാന്‍ ക്യൂ നില്ല്ക്കുമ്പോള്‍ ഞങ്ങളുടെ പിന്നിലുണ്ടായിരുന്ന സ്ത്രീ ആ കുട്ടിക്ക് വേണ്ടി ഒരു മിനി ടിഫിന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. നാടോടിക്കുട്ടി ഭക്ഷണവും വാങ്ങി പുറത്തേക്കോടി. ആ ഹോട്ടലിനു പുറത്തു തന്നെ ആ ഭക്ഷണം വേറെ മൂന്നു കുട്ടികളെയും കൂട്ടി കഴിക്കുന്നു. അവര്‍ കഴിച്ചതിനെക്കാളും കൂടുതല്‍ ഭക്ഷണം ഞാന്‍ എനിക്കു മാത്രം ഓര്‍ഡര്‍ ചെയ്തിരുന്നു. പക്ഷേ ആ കാഴ്ച്ച കണ്ടതോടെ തന്നെ എന്റെ വിശപ്പെല്ലാം തീര്‍ന്നിരുന്നു. അവര്‍ ഒരു സ്കൂളിലും പോവാതെ തന്നെ പഠിച്ച പാഠങ്ങള്‍ ഒന്നും ആര്‍ക്കും കൊടുക്കാതെ കഴിക്കുന്ന നമ്മളെക്കാള്‍ എത്രയോ മഹത്തരം.

Representational Image


2. വിക്കി എന്ന ഷോര്‍ട്ട് ഫിലിം കണ്ടു. അര്‍ത്ഥഗംഭീരമായ എന്നാല്‍ ഒട്ടും ബോറടിപ്പിക്കാത്ത ഒരു ഷോര്‍ട്ട് ഫിലിം. നെല്‍സണ്‍ മണ്ടേലയുടെ "there is no such thing called part freedom" എന്ന ത്യാഗത്തെയും വാചകത്തെ തീര്‍ത്തും അര്തവക്കാക്കുന്ന ഈ ഷോര്‍ട്ട് ഫിലിം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. അഭിനയിച്ചവരെല്ലാം തകര്‍ത്തു. നമ്മളെല്ലാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മഹത്വം അത് നഷ്ടപ്പെട്ടാലെ മനസ്സിലാവൂ.



3. അലമാരയില്‍ വെറുതെ കിടന്നിരുന്ന ഒരു പാട് പഴയ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. പഴയത് എന്ന്‍ വെച്ച് വേണ്ടത്ര പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത്. വൈകിട്ട് അതെല്ലാം മടക്കി വെച്ച് താഴെ സെക്യൂരിറ്റിക്ക് കൊടുത്തു. അവരുടെ സന്തോഷവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. ഒന്നാലോചിച്ചാല്‍ നമ്മളൊക്കെ എത്ര അധികം വസ്ത്രങ്ങളാണ് ഉപയോകിക്കുന്നത്. വെറുതെ വെക്കുന്നതിലും എത്രയോ നല്ലതാണ് ആവശ്യക്കാര്‍ക്ക് അത് കൊടുക്കുന്നത്.


ഒരു രാഷ്ട്രീയ വിശകലനത്തിന് മുതിരുന്നില്ല. ഇപ്പോ ഉള്ള സ്വാതന്ത്ര്യത്തിനെ കുറ്റം പറയുന്നുമില്ല. പക്ഷേ സ്വാതന്ത്ര്യവും വികസനവും എല്ലാവരിലും ഒരു പോലെ എത്തിപ്പെട്ടില്‍ പിന്നെ അതില്‍ എന്തര്‍ത്ഥം.

ജയ്‌ ഹിന്ദ്‌...

No comments: